മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണം; 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു

മാലിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. നാല് ഭീകരരെ പിടികൂടിയതായും ഫ്രാന്‍സ് അവകാശപ്പെട്ടു.

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണ് വധിച്ചത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലെ പറഞ്ഞു. അതിര്‍ത്തി മേഖലയില്‍ മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിന് സജ്ജരാകുന്നുവെന്ന് ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും പ്രതിരോധമന്ത്രി പറഞ്ഞു

Related posts

Leave a Comment