ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകന് അനുമതി

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകന് അനുമതി. ബംഗളൂരു സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ഇന്ന് തന്നെ അഭിഭാഷന്‍ ബിനീഷിനെ കാണും.

അതേസമയം ബിനീഷിനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ച്‌ ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജി കോടതി ഇന്നലെ മാറ്റിവെച്ചു. തിയ്യതി പ്രഖ്യാപിക്കാതെയാണ് കര്‍ണാടക ഹൈക്കോടതി ഹരജി മാറ്റിവെച്ചത്. ജാമ്യാപേക്ഷയുള്ളതിനാല്‍ ഹരജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ബിനീഷിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഏഴ് വര്‍ഷത്തിനിടെ ബിനീഷ് അനൂപിന് നല്‍കിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്ബാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിന് നിക്ഷേപമുള്ള കമ്ബനികളെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചു. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി. ബിനീഷിനെ അഞ്ച് ദിവസത്തേക്കാണ് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.

Related posts

Leave a Comment