തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ ഉള്ളത് ലഹരിമരുന്ന് കേസ് അല്ലെന്നും അറസ്റ്റ് സര്‍ക്കാറിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ തകര്‍ക്കാനാണ് ശ്രമം.
ബിനീഷ് സര്‍ക്കാറിന്റെ ഭാഗമല്ല. സ്വതന്ത്ര വ്യക്തിയാണ്. ബിനീഷിന്റെ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന് നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാറിന് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.