ഹണി ട്രാപ്പുമായി തട്ടിപ്പ് സംഘം; അഞ്ചു പേരെ അറസ്റ്റ് ചെയ്തു

എറണാകുളം: കോതമംഗലത്ത് ഹണി ട്രാപ് മാതൃകയില്‍ തട്ടിപ്പ് നടത്തി. മുവാറ്റുപുഴ സ്വദേശിയായ ബിസിനസ്സുകാരനെ തട്ടിക്കൊണ്ടു പോയി പണം ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂവാറ്റുപുഴ സ്വദേശിയായ ബിസിനസ്സുകാരനെ കോതമംഗലത്തെ ലോഡ്ജില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയാണ് ഭീഷണിപ്പെടുത്തിയത്. കോതമംഗലം കുട്ടമ്ബുഴ സ്വദേശിനി ആര്യ, നെല്ലിക്കുഴി സ്വദേശികളായ മുഹമ്മദ് യാസിന്‍, റിസ്വാന്‍, അശ്വിന്‍, ആസിഫ് എന്നിവരാണ് സംഘത്തിലുള്ളവര്‍. കുട്ടമ്ബുഴയില്‍ വെച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment