ആരോഗ്യ പ്രശ്നങ്ങള്‍; രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറുന്നു

സ്റ്റൈല്‍ മന്നന്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായാധിക്യവും കോവിഡ് 19ഉം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാല്‍ താരം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നു എന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്.

കൂടാതെ ഇത് സംബന്ധിച്ച്‌ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് രജനി കുറിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച്‌ നടന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായില്ല.

കൂടാതെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ രജനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ റിയാസ് കെ അഹമ്മദ് വ്യക്തമാക്കി.

Related posts

Leave a Comment