കൂട്ടക്കോപ്പിയടി, വാട്സാപ് ഗ്രൂപ്പിന് 1500 രൂപ; ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: സാ​ങ്കേതിക സര്‍വകലാശാല മൂന്നാം െസമസ്​റ്റര്‍ ബി.െടക് പരീക്ഷയില്‍ വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളുണ്ടാക്കി കൂട്ടകോപ്പിയടി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട്​ നാല് േകാളജുകളില്‍ നിന്നായി പിടിച്ചെടുത്തത് 28 െമാൈബല്‍ ഫോണുകള്‍. ഒരു േകാളജില്‍ നിന്ന്​ 16ഉം മറ്റൊരു േകാളജില്‍ നിന്ന്​ 10ഉം മറ്റ്​ രണ്ട്​ േകാളജുകളില്‍ നിന്നായി ഓരോന്ന്​ വീതം മൊബൈല്‍ഫോണുകളുമാണ്​ ഇന്‍വിജിേലറ്റേര്‍മാരുടെ പരിേശാധനയില്‍ ലഭിച്ചത്. ഒക്േടാബര്‍ 23നു നടന്ന ബി ടെക് മൂന്നാം സെമസ്റ്റര്‍ ലീനിയര്‍ അള്‍ജിബ്ര ആന്‍ഡ് കോംപ്ലക്​സ്​ അനാലിസിസ് പരീക്ഷക്കിടെയായിരു​ന്നു സംഭവം.

ൈവസ് ചാന്‍സലര്‍ േഡാ. എം.എസ്. രാജശ്രീയുെട നിര്‍ദേശാനുസരണം ഈ േകാളജുകളിെല പ്രിന്‍സില്‍മാരുമായും പരീക്ഷാവിഭാഗം അധ്യാപകരുമായും സര്‍വകലാശാല പരീക്ഷാ ഉപസമിതി നടത്തിയ ഓണ്‍ൈലന്‍ ഹിയറിങ്ങിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
പരീക്ഷാഹാളില്‍ െമാൈബല്‍ േഫാണുകള്‍ക്ക്​ നിേരാധനമുണ്ട്​. അതിനാല്‍ െമാൈബല്‍ െകാണ്ടുവരുന്നവര്‍ അവ പുറത്തു വെക്കണമെന്ന്​ ഇന്‍വിജിേലറ്റര്‍മാര്‍ നിര്‍േദശിക്കാറുണ്ട്​. എന്നാല്‍ ഇന്‍വിജിേലറ്റര്‍മാരെ േബാധ്യപ്പെടുത്താന്‍ ഒരു ഫോണ്‍ പുറത്തു വെക്കുകയും രഹസ്യമായി കരുതിയ മ​റ്റൊരു േഫാണുമായി പരീക്ഷാഹാളിേലക്ക്​ കയറുകയും ചെയ്​തവരുണ്ടെന്നാണ് വിവരം.

അനധികൃതമായി െമാൈബല്‍ േഫാണുമായി പരീക്ഷാഹാളില്‍ കയറുന്നവര്‍ക്ക്​ തുടര്‍ന്നുള്ള​ മൂന്ന്​ തവണവരെ പ്രസ്​തുത പരീക്ഷ എഴുതാനാവില്ലെന്നാണ് നിയമം. ചില േകാളജുകളില്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത െമാൈബല്‍ ഫോണുകള്‍ ഉടന്‍ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട്​ അധ്യാപകരോട് കയര്‍ത്തു സംസാരിച്ച സംഭവവും റി​പ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​.

ഒരേ വിഷയത്തിനായി പലതരം വാട്​സ്​ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ്​ വിവരം. എഴുപത്തഞ്ച്​ മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ വരെ ചില ഗ്രൂപ്പുകളില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ട്​. പിടിച്ചെടുത്ത പല െമാൈബല്‍ േഫാണുകളും ഇപ്പോള്‍ േലാക്ക്​ ചെയ്​ത നിലയിലാണ്. ഡ്യൂപ്ലിക്കേറ്റ്​ സിം കാര്‍ഡുകള്‍ ഉപേയാഗിച്ചോ ഇ-മെയില്‍ അക്കൗണ്ട്​ ഉപേയാഗിച്ചോ​ മറ്റ്​ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴിേയാ േഫാണ്‍ ഉപയോഗം തടയുവാനും വാട്​സ്​ആപ് നീക്കം െചയ്യുവാനും സാധിക്കും. അതിനാല്‍ േഫാണുകള്‍ വീണ്ടും പരിേശാധിച്ച്‌​ യഥാര്‍ഥ വിവരങ്ങള്‍ കണ്ടെത്തുന്നതിന് സാ​ങ്കേതിക പരിമിതികളുണ്ടെന്ന്​ പ്രിന്‍സിപ്പല്‍മാര്‍ അഭിപ്രായപ്പെട്ടു.

സമാനമായ േകാപ്പിയടികള്‍ മറ്റു േകാളജുകളിലും പരീക്ഷകളിലും നടന്നിട്ടുണ്ടോയെന്ന്​ പരിേശാധിക്കേണ്ടതുണ്ടെന്നും ഓരോ േകാളജുകളിെലയും അച്ചടക്ക സമിതികള്‍ കൂടി വിശദമായ റിപ്പോര്‍ട്ടുകള്‍ അഞ്ച്​ ദിവസത്തിനകം നല്‍കണമെന്നും ഉപസമിതി​ പ്രിന്‍സിപ്പല്‍മാേരാട് ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രോ ൈവസ് ചാന്‍സലര്‍ േഡാ. എസ്. അയൂബ്, സിന്‍ഡിക്കേറ്റ്​ പരീക്ഷ ഉപസമിതി അംഗങ്ങളായ പ്രഫ. പി.ഒ.െജ. ലബ്ബ, േഡാ. സി. സതീഷ് കുമാര്‍, േഡാ.ജി. േവണുേഗാപാല്‍, പരീക്ഷാ കണ്‍ട്രോളര്‍ േഡാ. െക.ആര്‍. കിരണ്‍ എന്നിവര്‍ േയാഗത്തില്‍ പ​ങ്കെടുത്തു.

​േചാദ്യപേപ്പര്‍ ചോര്‍ത്തി കൂട്ട കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്​​ ബി ടെക് മൂന്നാം സെമസ്റ്റര്‍ ലീനിയര്‍ അള്‍ജിബ്ര ആന്‍ഡ് കോംപ്ലക്​സ്​ അനാലിസിസ് പരീക്ഷ​ റദ്ദാക്കിയിരുന്നു​. രഹസ്യമായി കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ചോദ്യ പേപ്പറിന്‍െറ ഫോട്ടോ എടുത്ത് വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും മറുപടിയായി ലഭിച്ച ഉത്തരങ്ങള്‍ വിദ്യാര്‍ഥികള്‍ എഴുതുകയുമായിരുന്നു. കോവിഡ് കാലയളവിലെ പരീക്ഷകളില്‍ ശാരീരിക അകലം പാലിക്കണമെന്ന നിബന്ധനയുടെ മറവില്‍ ഇന്‍വിജിലേറ്റര്‍മാരുടെ കണ്ണുവെട്ടിച്ചാണ് സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌​ കോപ്പിയടിച്ചത്​.

Related posts

Leave a Comment