കെ എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണി; പ്രതി തേജസ് തലശേരി സെഷന്‍സ്​ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കണ്ണൂര്‍: കെ എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണി കേസില്‍ പ്രതിയായ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി തേജസ് തലശേരി സെഷന്‍സ്​ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

തന്നെ വധിക്കാന്‍ മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് 25 ലക്ഷത്തിന്​ ക്വട്ടേഷന്‍ നല്‍കിയെന്നാണ്​ എം.എല്‍.എയുടെ പരാതി.

ക്വ​ട്ടേഷന്‍ നല്‍കാന്‍ ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ ശബ്​ദരേഖ ഉള്‍പ്പെടുത്തി കെ.എം ഷാജി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇമെയിലിലാണ് തനിക്കെതിരെ ക്വ​ട്ടേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ശബ്​ദരേഖ അയച്ചുകിട്ടിയതെന്നും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്‍റെ ഭാഗമായാണ്​ ഇത്​ ചോര്‍ന്നതെന്ന്​ കരുതുന്നതായും ഷാജി പരാതിയില്‍ പറഞ്ഞിരുന്നു.
പ്രതി തേജസ്​ നിലവില്‍ ഒളിവിലാണ്​. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌​ ഓഫാണ്​. പത്തു വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്ന തേജസ്​ രണ്ടുമാസം മുമ്ബാണ്​ നാട്ടിലെത്തിയത്​. എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്തതോടെ മുംബൈ ബന്ധങ്ങളുള്ള തേജസ്​ അവിടേക്ക്​ കടന്നിട്ടുണ്ടാകുമെന്നാണ്​ സൂചന.

Related posts

Leave a Comment