തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം മാറി നല്കിയ സംഭവത്തില്‍ താത്കാലിക ജീവനക്കാരനെതിരെ നടപടി. മോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. ആര്‍എംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒക്ടോബര്‍ ആദ്യമാണ് കോവിഡ് ബാധിച്ചു മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് അജ്ഞാതന്റെ മൃതദേഹം നല്‍കിയത്. ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറിപ്പോയകാര്യം അറിഞ്ഞത്.