‘ ടാ..നീ ഇപ്പോഴും എന്റെ ചോട്ടുവാണ്’ സഹോദരന്‍ വിവാഹിതനായതിന്റെ സന്തോഷത്തില്‍ നവ്യാ നായര്‍

വന്‍ ഹിറ്റായി മാറിയ ഇഷ്ടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായര്‍ക്ക് ഒരു നടിയെന്ന നിലയില്‍ വലിയ അംഗീകാരങ്ങള്‍ ലഭിച്ചത് രഞ്ജിത്ത് രചിച്ച്‌ സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായര്‍ക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. അതുകൊണ്ട് രഞ്ജിത്ത് ചേട്ടന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് പ്രേക്ഷകര്‍ കാണുന്ന നവ്യാനായര്‍ ഉണ്ടാകുമായിരുന്നില്ല എന്ന് നവ്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

നവ്യയുടെ സഹോദരന്‍ രാഹുല്‍ വിവാഹിതനായി. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം അടങ്ങിയ ചടങ്ങായിരുന്നു അത്. സ്വാതി ആണ് വധു. സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു എന്നും സ്വാദിക്കും കണ്ണനും നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും നടി നവ്യ പറഞ്ഞു.

Related posts

Leave a Comment