സ​ന്ദീ​പ് നാ​യ​ര്‍​ക്കെ​തി​രെ ക​സ്റ്റം​സ് കോ​ഫെ​പോ​സ ചു​മ​ത്തി​യ​തി​ല്‍ എ​ന്‍​ഐ​എ​യ്ക്ക് അ​തൃ​പ്തി

കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ​ന്ദീ​പ് നാ​യ​ര്‍​ക്കെ​തി​രെ ക​സ്റ്റം​സ് കോ​ഫെ​പോ​സ ചു​മ​ത്തി​യ​തി​ല്‍ എ​ന്‍​ഐ​എ​യ്ക്ക് അ​തൃ​പ്തി. സ​ന്ദീ​പ് നാ​യ​രെ മാ​പ്പ് സാ​ക്ഷി​യാ​ക്കാ​ന്‍ എ​ന്‍​ഐ​എ നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​സ്റ്റം​സി​ന്‍റെ ന​ട​പ​ടി.

സ​ന്ദീ​പ് നാ​യ​ര്‍​ക്കും സ്വ​പ്‌​ന സു​രേ​ഷി​നു​മെ​തി​രെ​യാ​ണ് ക​സ്റ്റം​സ് കോ​ഫെ​പോ​സ ചു​മ​ത്തി​യ​ത്. ഇ​ത്പ്ര​കാ​രം ഇ​വ​ര്‍ ഒ​രു​വ​ര്‍​ഷ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​കും. ന​ട​പ​ടി​യി​ലെ അ​തൃ​പ്തി എ​ന്‍​ഐ​എ ക​സ്റ്റം​സി​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സ​ന്ദീ​പി​ന്‍റെ ര​ഹ​സ്യ​മൊ​ഴി​ക്കാ​യി ക​സ്റ്റം​സും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റും എ​ന്‍​ഐ​എ കോ​ട​തി​യെ സ​മീ​പി​ച്ചു.

Related posts

Leave a Comment