ന്യൂഡല്‍ഹി: ട്രാഫിക് നിയമ ലംഘനം നടത്തിയത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കാറിെന്റ ബോണറ്റിലേക്ക് ഇടിച്ച് വീഴ്ത്തി മീറ്ററുകളോളം വലിച്ചിഴച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ധൗല കോനിലാണ് സംഭവം നടന്നത്. ഫാന്‍സി നമ്ബര്‍ േപ്ലറ്റ് കണ്ട് കാറ് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് ബോണറ്റില്‍ കയറ്റിയ ഡ്രൈവര്‍ ഇദ്ദേഹത്തെയും കൊണ്ട് ഓടിച്ചുപോവുകയായിരുന്നു. ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ മഹിപാല്‍ സിങ്ങിനെയാണ് കാര്‍ ഇടിച്ചത്.
#WATCH An on-duty Delhi Traffic Police personnel in Delhi's Dhaula Kuan dragged on the bonnet of a car for few metres after he attempted to stop the vehicle for a traffic rule violation. The car driver was held later.(12.10.20) #Delhi pic.twitter.com/R055WpBm8M
— ANI (@ANI) October 15, 2020
പുറത്തുവന്ന സി.സി.ടി വി ദൃശ്യങ്ങളില്‍ മഹിപാല്‍ സിങ് കാറിെന്റ ബോണറ്റില്‍ പിടിച്ചു തൂങ്ങിക്കിടക്കുന്നത് കാണാം. അതിനിടെ കാര്‍ നിര്‍ത്താന്‍ ശ്രമിക്കവെ പൊലീസുകാരന്‍ റോഡില്‍ തെറിച്ചുവീണു. തിരക്കേറിയ റോഡില്‍ വീണ ഇദ്ദേഹം കാറിനടയില്‍ പെടാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഫാന്‍സി നമ്ബര്‍ േപ്ലറ്റ് കണ്ടതിനെ തുടര്‍ന്നാണ് മഹിപാല്‍ കാര്‍ തടഞ്ഞത്. കാര്‍ നിര്‍ത്തി അടുത്ത നിമിഷം പൊലീസുകാരനെയും ഇടിച്ച് കുതിക്കുകയായിരുന്നു. 400 മീറ്ററോളം ദൂരം മഹിപാല്‍ ബോണറ്റില്‍ പിടിച്ചുകടന്നു.
സംഭവത്തില്‍ കാര്‍ ഡ്രൈവറായ ഉത്തം നഗര്‍ സ്വദേശി ശുഭത്തെ പൊലീസ് അറസ്റ്റു ചെയ്തു.