കുംഭകോണത്തുനിന്ന് ലക്ഷാധിപതിയിലേക്ക്; കാരുണ്യയുടെ ഒന്നാം സമ്മാനം ഷണ്‍മുഖത്തിന്

എറണാകുളം∙ അന്നം തരുന്ന നാട് അപ്രതീക്ഷിതമായി ലക്ഷാധിപതിയാക്കി മാറ്റിയതിന്‍റെ അമ്പരപ്പിലാണ് തമിഴ്നാട് കുംഭകോണം സ്വദേശി ഷണ്‍മുഖം. കോതമംഗലം തങ്കളത്തെ സൈക്കിള്‍ റിപ്പയറിങ് ഷോപ്പിലെ തൊഴിലാളിയായ ഷണ്‍മുഖത്തിനാണ് ഇക്കുറി കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം.

ജീവിക്കാന്‍ വേണ്ടിയാണ് ഷണ്‍മുഖം കുംഭകോണം വിട്ട് കോതമംഗലത്ത് വന്നത്. സൈക്കിള്‍ റിപ്പയറിങ് ഷോപ്പിലെ ചെറിയ വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് പോയത്. ഈ വരുമാനത്തില്‍നിന്ന് ഒരു വീതം മാറ്റി വച്ച് പതിവായി
ലോട്ടറിയെടുക്കുമായിരുന്നു. എന്തായാലും ഭാഗ്യദേവത ഷണ്‍മുഖത്തെ കൈവിട്ടില്ല. ചില്ലറ വില്‍പനക്കാരനായ ജോസഫിന്‍റെ കയ്യില്‍നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. നാട്ടില്‍ ഒരു നല്ല വീട് വയ്ക്കണം. മകനെനന്നായി പഠിപ്പിക്കണം. ലക്ഷാധിപതിയായപ്പോഴും ചെറിയ ആഗ്രഹങ്ങളേ ഷണ്‍മുഖത്തിനുള്ളൂ. കടയുടമയുടെ സഹായത്തോസമ്മാനാര്‍ഹമായ ടിക്കറ്റ് ഷണ്‍മുഖം ബാങ്കില്‍ ഏല്‍പിച്ചു. ലോട്ടറി അടിച്ചെങ്കിലും സൈക്കിള്‍ റിപ്പയറിങ്ഷോപ്പിലെ ജോലി തുടരാന്‍ തന്നെയാണ് തീരുമാനം. കാരണം ഭാഗ്യം കൊണ്ട് വന്നത് ഈ തൊഴിലിടമാണെന്ന് ഷണ്‍മുഖം വിശ്വസിക്കുന്നു.

Related posts

Leave a Comment