മദ്യപിച്ച ശേഷം എ സി ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി, പിറ്റേന്ന് രാവിലെ കാണുന്നത് മരിച്ചനിലയില്‍

നോയിഡ: മദ്യപിച്ച ശേഷം കാറില്‍ കിടന്നുറങ്ങിയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടിയുടെ എ സി ഓണ്‍ചെയ്ത നിലയിലായിരുന്നു. നോയിഡയിലാണ് സംഭവം. സുന്ദര്‍ പണ്ഡിറ്റ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

‘ സുന്ദര്‍ പണ്ഡിറ്റിന്റെ മൃതദേഹം സഹോദരനാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട് കുടുംബം പരാതിയൊന്നും നല്‍കിയിട്ടില്ല’-പൊലീസ് പറഞ്ഞു. കാറിന്റെ എഞ്ചിനില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള വിഷവാതകങ്ങള്‍ ശ്വസിച്ചാണ് ഇയാള്‍ മരിച്ചത്.

‘സുന്ദര്‍ പണ്ഡിറ്റ് ബറോല ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ശനിയാഴ്ച രാത്രി നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന ഇയാളെ,പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.-പൊലീസ് വക്താവ് പറഞ്ഞു.

Related posts

Leave a Comment