ഹത്രാസ് കൊലപാതകത്തിന് പിന്നില്‍ അമ്മയും സഹോദരനുമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍: കേസില്‍ അറസ്റ്റിലായ പ്രതി സന്ദീപിന്റേതാണ് പുതിയ ആരോപണം

ലഖ്നൗ: ഹത്രാസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങള്‍ തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേസിലെ പ്രധാന പ്രതി സന്ദീപ് താക്കൂര്‍ ഹത്രാസ് പോലീസ് സൂപ്രണ്ടിനെഴുതിയ കത്താണ് പുതിയ വിവാദത്തിന് തീകൊളുത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തനിക്ക് അറിയാമെന്നാണ് കത്തില്‍ സന്ദീപ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മില്‍ സുഹൃദ്‌ബന്ധമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഈ കാര്യത്തില്‍ വിയോജിപ്പുണ്ടായിരുന്നു.

കത്തിലെ വിശദാംശങ്ങളിങ്ങനെ:

സെപ്റ്റംബര്‍ 14 ന് മരിച്ച പെണ്‍കുട്ടിയെ വയലില്‍ വെച്ച്‌ കണ്ടതായി പ്രതി സന്ദീപ് കത്തില്‍ എഴുതിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരനും അമ്മയും അവിടെ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി എന്നോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹോദരനും അമ്മയും തന്നെ മര്‍ദ്ദിച്ചുവെന്ന് സന്ദീപ് കത്തില്‍ പറയുന്നു. പെണ്‍കുട്ടിയെ അമ്മയും സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

സംഭവത്തില്‍ ഇപ്പോള്‍ പിടിക്കപ്പെട്ട മറ്റ് മൂന്ന് പ്രതികളും നിരപരാധികളാണെന്നും മരണപ്പെട്ടയാളുടെ അമ്മയും സഹോദരനും ഈ സംഭവത്തില്‍ കുറ്റക്കാരാണെന്നും സന്ദീപ് കത്തില്‍ വ്യക്തമാക്കുന്നു.

2019 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച്‌ വരെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്ന നമ്ബറില്‍ നിന്ന് 104 തവണ സന്ദീപിനെ വിളിച്ചതായി രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് മാത്രമല്ല, അര്‍ദ്ധരാത്രിക്ക് ശേഷമാണ് മിക്ക ഫോണ്‍സംഭാഷണവും നടന്നിട്ടുള്ളത്

Related posts

Leave a Comment