ന്യൂഡല്‍ഹി: അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പി.ആര് ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.
ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്കിയ പരാതിയിലാണ് വിശദീകരണം തേടിയത്.
മുരളീധരന്റെ അനുമതിയോടെ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തില്‍ പി.ആര് കമ്ബനി മാനേജര്‍ സ്മിതാമേനോന് പങ്കെടുത്തുവെന്ന പരാതിയിലാണ് നടപടി.
മന്ത്രി മുരളീധരന്റെ അനുമതിയോടെയാണ് അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് സ്മിത മേനോന് വിശദീകരിച്ചിരുന്നത്. ഗുരുതരമായ ചട്ടലംഘനം ഉണ്ടായതായി ആരോപണം ഉയര്‍ന്നതോടെ സംഭവം വിവാദമായിരുന്നു.