കൊച്ചി: മുഖ്യ മന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസ് കുറ്റപത്രത്തില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഇ.ഡി നല്‍കിയത്.
എം ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ പറ്റി ചോദിച്ചപ്പോള്‍ ശിവശങ്കര്‍ മൗനം പാലിച്ചു ആയതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രാഥമിക കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.