‘പൊതുസ്ഥലങ്ങള്‍ അനിശ്ചിത കാലത്തേക്ക് കയ്യേറി സമരങ്ങള്‍ നടത്താനാവില്ല, ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ് കാത്തിരിക്കേണ്ടതില്ല’ -ഷഹീന്‍ബാഗില്‍ സുപ്രിം കോടതി

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങള്‍ അനിശ്ചിത കാലത്തേക്ക് കയ്യേറി സമരങ്ങള്‍ നടത്താനാവില്ലെന്ന് സുപ്രിം കോടതി. ഷഹീന്‍ബാഗില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

‘പൊതു സ്ഥലങ്ങള്‍ അനിശ്ചിത കാലത്തേക്ക് കയ്യേറാനാവില്ല. അത് ഷഹീന്‍ബാഗിലായാലും മറ്റെവിടെയെങ്കിലായാലും. എല്ലാ തടസ്സങ്ങളില്‍ നിന്നും ഇത്തരം സ്ഥലങ്ങള്‍ ഭരണകൂടം സംരക്ഷിക്കേണ്ടത്. ഇതിന് കോടതി ഉത്തരവിന് കാത്തിരിക്കേണ്ടതില്ല’- കോടതി വ്യക്തമാക്കി.

ഷഹീന്‍ബാഗ് ഒഴിപ്പിക്കാന്‍ ഡല്‍ഹി പൊലിസ് നടപടികള്‍ കൈക്കൊള്ളേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യവും ഭിന്നാഭിപ്രായങ്ങളും കൈകോര്‍ത്ത് നീങ്ങേണ്ടതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സി.എ.എ എന്‍.ആര്‍സി വരുദ്ധ സമരങ്ങളുടെ മുഖമായിരുന്നു ഷഹീന്‍ബാഗ്. മൂന്നുമാസത്തിലേറെയാണ് ഇവിടെ സ്ത്രീകളും കുട്ടികളും പ്രതിഷേധിച്ചത്. കൊവിഡ് മഹാമാരി മൂലം സമരം നിര്‍ത്തി വെക്കുകയായിരുന്നു.

Related posts

Leave a Comment