തൃശൂര്‍: കുട്ടനെല്ലൂരില്‍ ദന്തഡോക്ടറെ കുത്തിവീഴ്ത്തിയ പ്രതി മഹേഷ് കൃഷ്ണയ്ക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയത് കൊലപാതക സമയത്ത് സ്ഥലത്ത് മധ്യസ്ഥതയ്ക്കെത്തിയ രാഷ്ട്രീയക്കാരെന്ന് ബന്ധുക്കളുടെ ആരോപണം.
കുത്തേറ്റതിനു പിന്നാലെ ബന്ധുക്കള്‍ സോനയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസില്‍ ഏല്പിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന സ്ഥലത്തെ രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഇയാളെ പിടിച്ചുവയ്ക്കുന്നതിനോ പൊലീസിനു കൈമാറുന്നതിനോ തയാറായില്ല.
പകരം അയാള്‍ക്കു രക്ഷപെടാന്‍ അവസരം ഒരുക്കിക്കൊടുത്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നാലെ മധ്യസ്ഥതയ്ക്കെത്തിയ രാഷ്ട്രീയക്കാരും പത്തു മിനിറ്റിനുശേഷം മഹേഷും സ്ഥലം വിടുന്നതു വിഡിയോയിലുണ്ട്.
സോനയ്ക്ക് കുത്തേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയില്‍ വച്ചു തന്നെ സംഭവം സിഐയെ വിളിച്ച് പറഞ്ഞിരുന്നു. സിഐ നിര്‍ദേശിച്ചതനുസരിച്ച് അരമണിക്കൂറിനുള്ളില്‍ സ്ഥലം എസ്ഐ സ്ഥലത്തെത്തിയെങ്കിലും പ്രതി സ്ഥലം വിട്ടിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍ ഇത്ര വൈകുന്നതിന് ഇടയാക്കിയത്. സോനയ്ക്ക് കുത്തേറ്റ് ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് മരിക്കുന്നത്.
ഇപ്പോള്‍ മഹേഷിനെ പൊലീസ് പിടികൂടി എന്ന് അവകാശപ്പെടുമ്ബോഴും ചില രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ ഇയാള്‍ പൊലീസിനു പിടികൊടുക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനകം അഭിഭാഷകനുമായി ബന്ധപ്പെട്ട് നിയമോപദേശവും തേടിയിരുന്നു. തൃശൂര്‍ പൂങ്കുന്നത്തു വച്ച് പുലര്‍ച്ചെ പിടികൂടിയതായാണ് പൊലീസ് പറയുന്നത്. കൂത്താട്ടുകുളം പാലക്കുഴ മുങ്ങാംകുന്ന് വലിയകുളങ്ങര കെ.എസ്. ജോസിന്റെ മകളാണ് സോന