തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം സര്‍ക്കാര്‍ അറിഞ്ഞുതന്നെയെന്ന് ആവര്‍ത്തിച്ച് ബിജെപി. തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം.
ബിജെപി പറഞ്ഞത് നൂറുശതമാനം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ചതുതന്നെ. സര്‍ക്കാര്‍ അറിഞ്ഞാണ് കത്തിച്ചത്.
രണ്ട് അന്വേഷണ സമിതികളും അട്ടിമറി സമിതികളാണെന്നുള്ള ബിജെപി ആരോപണവും സത്യമായി. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിയാണ് സത്യം തുറന്നുപറയേണ്ടതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.