കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയില്‍;കോവിഡ് പോസിറ്റീവ്; പൊലീസുകാർ ക്വാറന്റീനിലാകും

കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയില്‍. കോലഞ്ചേരി കോളേജിന് സമീപത്ത് നിന്ന് ഇന്ന് രാവിലെയാണ് ‘ഡ്രാക്കുള സുരേഷ്’ പുത്തന്‍കുരിശ് പൊലീസിന്‍്റെ വലയിലായത്. കളമശ്ശേരി കോവിഡ് സെന്‍്ററില്‍ നിന്നാണ് മൂന്നാം വട്ടം പൊലീസിന്‍്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്. കോവിഡ് പോസിറ്റീവായതിനാല്‍ വീണ്ടും കളമശ്ശേരിയിലേക്ക് കൊണ്ടുപോയി. പിടികൂടിയ ഒരു എ.എസ്.ഐയും മൂന്ന് പൊലീസുകാരും ക്വാറന്‍്റൈനിലാകും.‌ 2001 മുതല്‍ പുത്തന്‍കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുകളുള്ള സുരേഷ് 20ല്‍ അധികം കേസുകളില്‍ പ്രതിയാണ്. മിക്ക മോഷണങ്ങളും രാത്രിയില്‍ നടത്തിയത് കൊണ്ടാണ് ഡ്രാക്കുള സുരേഷ് എന്ന പേര് വരാന്‍ കാരണം.
ഇതിന് മുമ്ബ് മോഷണത്തിനിടെ രക്ഷപ്പെടാനായി വെള്ളമില്ലാത്ത പുഴയില്‍ ചാടി ഡ്രാക്കുള സുരേഷിന് ഗുരുതരമായി പരിക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ രക്ഷപ്പെടുത്തിയത്. അഞ്ചു വര്‍ഷം മുമ്ബ് കോലഞ്ചേരിയില്‍ പള്ളിയില്‍ മോഷണം നടത്താന്‍ കയറിയ ഇയാള്‍ വെന്‍റിലേറ്ററില്‍ കുടുങ്ങി ഉറങ്ങിപ്പോയിരുന്നു. അന്ന് പൊലീസെത്തിയാണ് ‘ഡ്രാക്കുള’യെ പുറത്തെടുത്തത്.

Related posts

Leave a Comment