ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേട്: ചോദ്യം ചെയ്യലിനായി സിഇഒ യു.വി.ജോസും രണ്ടു ഉദ്യോഗസ്ഥരും സിബിഐ ഓഫിസിലെത്തി

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി സിഇഒ യു.വി.ജോസും രണ്ടു ഉദ്യോഗസ്ഥരും സിബിഐ ഓഫിസിലെത്തി. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും എത്തിയിട്ടുണ്ട്.

നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യു.വി.ജോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരിനായി കരാറില്‍ ഒപ്പിട്ടത് യു.വി.ജോസായിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപവും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു.

നാലു കോടിയിലേറെ രൂപയുടെ കമ്മിഷന്‍ ഇടപാട് പദ്ധതിയില്‍ നടന്നതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

Related posts

Leave a Comment