ലക്നൗ: ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യുപി പോലീസ് വഴിയില്‍ തടഞ്ഞു. ഡല്‍ഹി-യുപി അതിര്‍ത്തിയിലെ യമുനഎക്സ്പ്രസ് വേയില്‍ വച്ചാണ് പോലീസ് ഇവരെ തടഞ്ഞത്. അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരെയും കടത്തിവിടാതെ പോലീസ് വഴി തടഞ്ഞിരിക്കുകയാണ്. വീടിന് ഒന്നരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകള്‍ പോലീസ് അടച്ചു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ഇവിടേക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം.
ഹത്രാസ് ക്രൂര ബലാത്സംഗം; കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യുപി പോലീസ് തടഞ്ഞു
