സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ മികച്ച പ്രതികരണം

ഇന്ന് റിലീസ് ആയ സത്യപറഞ്ഞാല്‍ വിശ്വസിക്കുവോ തീയറ്ററകളില്‍ മികച്ചപ്രതികരണം, ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ തിരക്കഥ സജീവ് പാഴൂര്‍ ആണ്. തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് സജീവ് പാഴൂരിന്‍റെ മുന്‍ സിനിമ. ടെലിവിഷന്‍ മേഖലയില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഗ്രീന്‍ടിവിയ്ക്ക് വേണ്ടി രമാദേവി ആണ് ഇതിന്‍റെ നിര്‍മ്മാണം ഉര്‍വ്വശി തീയറ്റേഴ്സ് നിര്‍മ്മാണ പങ്കാളിയുമാണ് ഏഴ് വര്‍ഷത്തിനുശേഷം ഗീത എന്ന കഥാപാത്രത്തിലൂടെ സംവൃത സുനില്‍ മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഷാന്‍ റഹ്മാന്‍ വിശ്വജിത്ത് എന്നിവരാണ് സംഗീതം സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്. നാവഗത രചയിതാവ് ആയ സുജേഷ്ഹരി രചിച്ച അമ്പലം ചൂടിവന്ന ഗാനം ഇതിനോടകം ശ്രദ്ധിക്കപെട്ടിരിക്കുന്നു