തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അടിയന്തിര സുരക്ഷ നല്കാന് ഇന്റലിജെന്‍സ് നിര്‍ദ്ദേശം. ഗണ്‍മാനെ അനുവദിക്കാനും സംസ്ഥാന പോലീസ് തീരുമാനിച്ചിട്ടുണ്ട്.
സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സിന്റ ഈ തീരുമാനം. കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കി.
എന്നാല്‍ കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രന് അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി തന്നെയാണോ ഇതെന്ന് ഉറപ്പില്ല. കേരള പോലീസില്‍ തനിക്ക് വിശ്വാസമില്ല. പോലീസിന്റെ ഉദ്ദേശം തനിക്ക് അറിയാമെന്നും സുരേന്ദ്രന് പ്രതികരിച്ചു