കൃഷിയില്‍ നിന്നും കിട്ടുന്ന സന്തോഷം അത് വേറെ ലെവല്‍; ലോക്ക് ഡൗണില്‍ സ്വന്തം കൃഷിയിടത്തില്‍ സജീവമായി മലാളികളുടെ സൂപ്പര്‍താരം മോഹന്‍ലാല്‍; ചിത്രങ്ങള്‍കാണാം

കൃഷിയില്‍ നിന്നും കിട്ടുന്ന സന്തോഷം അത് വേറെ ലെവലാണെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാല്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിലര്‍ പാചക പരീക്ഷണത്തിലും, മറ്റുചിലര്‍ സോഷ്യല്‍ മീഡിയയിലമൊക്കെ സജീവമായപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ സജീവമായത് കൃഷിയിലായിരുന്നു.

കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് താരത്തിന്റെ കൃഷിയിടം. ജൈവവളം മാത്രം ഉപയോ​ഗിച്ചാണ് കൃഷി ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്ബ് തിരിച്ചെത്തിയതു മുതലാണ് താരം തന്‍റെ കൃഷിയിടത്തിലേക്കിറങ്ങിയത്.

അതേസമയം നിരവധി കമന്‍റുകളാണ് താരത്തിന്‍റെ ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. കൃഷിയിടത്തില്‍ ലാലേട്ടന്‍ നില്‍ക്കുന്ന ചിത്രം കണ്ടിട്ട് ഇത് ദൃശ്യം 2വിന്‍റെ ചിത്രീകരണമാണോ എന്നാണ് പലരുടെയും സംശയം.

Related posts

Leave a Comment