ബാംഗളൂര്‍; ബാംഗളൂര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍.
2018 ല്‍ ഇസ്ലാം മതം സ്വീകരിച്ച് താരം ബാംഗളൂരുവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ് പാഷയെ വിവാഹം കഴിച്ചെന്നാണ് ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
വിവാഹം കഴിക്കുന്നതിനായിട്ടായിരുന്നു താരത്തിന്റെ മതംമാറ്റം. തുടര്‍ന്ന് താരം മാഹിറ എന്ന പേരും സ്വീകരിച്ചു. താരം മതം മാറിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വിവാഹ വാര്‍ത്തയോട് സഞ്നയുടെ കുടുംബം പ്രതികരിച്ചിട്ടില്ല.