കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്​; ഇന്നോവയ്ക്ക് ഒരു എതിരാളി

ടോയോട്ടയുടെ ഇന്നോവ ക്രിസ്​റ്റക്ക്​ വെല്ലുവിളി ഉയര്‍ത്താന്‍ കിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയി​ലേക്ക്​. 2020ല്‍ മോഡല്‍ ഇന്ത്യയില്‍ അവതരിച്ചേക്കും. സെല്‍റ്റോസിന്​ പിന്നാലെ ഇന്ത്യന്‍ വിപണയിലെത്തുന്ന കി​യയുടെ മോഡലാണ്​ കാര്‍ണിവെല്‍.

പ്രാദേശികമായി ലഭ്യമാക്കുന്ന ഘടകങ്ങള്‍ ഉപയോഗിച്ചാണ്​ നിര്‍മാണം നടത്തുന്നത്​. അതുവഴി വില പരമാവധി കുറക്കാമെന്ന്​ കമ്ബനി കണക്ക്​ കൂട്ടുന്നു. ആന്ധ്രാപ്രദേശിലെ അനന്ദ്​പൂര്‍ പ്ലാന്‍റിലാണ്​ കിയ കാര്‍ണിവല്ലിന്‍െറ നിര്‍മാണം നടത്തുന്നത്​. ഇന്നോവ ക്രിസ്​റ്റയുമായി താരത്മ്യം ചെയ്യു​േമ്ബാള്‍ കാര്‍ണിവല്ലിന്​ നീളവും വീതിയും വീല്‍ബേസും കൂടുതലാണ്​. ഇതുമൂലം കൂടുതല്‍ കാബിന്‍ സ്​പേസ്​ കാര്‍ണിവല്ലില്‍ നിന്ന്​ പ്രതീക്ഷിക്കാം.

ഇരട്ട സണ്‍റൂഫ്​, മൂന്നു മേഖലകളായി തിരിച്ച ക്ലൈമറ്റ്​ കണ്‍ട്രോള്‍, ഫ്രണ്ട്​-കര്‍ട്ടന്‍ എയര്‍ബാഗ്​, മള്‍ട്ടിപ്പിള്‍ യു.എസ്​.ബി ചാര്‍ജിങ്​ പോര്‍ട്ട്​ തുടങ്ങിയ സൗകര്യങ്ങളെല്ലാം വാഹനത്തില്‍ ഉണ്ടാകും. ബി.എസ്​ 6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ സി.ആര്‍.ഡി.ഐ വി.ജി.ടി ഡീസല്‍ എന്‍ജിനാണ്​ മോഡലിലുണ്ടാകുക.

202 പി.എസ്​ പവറും 440 എന്‍.എം ടോര്‍ക്കുമാണ്​ എന്‍ജിനില്‍ നിന്ന്​ പ്രതീക്ഷിക്കാവുന്ന പരമാവധി കരുത്ത്​. ആറ്​ സ്​പീഡ്​ മാനുവല്‍ അല്ലെങ്കില്‍ എട്ട്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ ആയിരിക്കും ട്രാന്‍സ്​മിഷന്‍. ഏകദേശം 22 മുതല്‍ 30 ലക്ഷം വരെയായിരിക്കും കിയ കാര്‍ണിവല്ലിന്‍െറ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില.

Related posts

Leave a Comment