കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മൂന്നു പ്രതികള്‍ക്ക് ജാമ്യം. കസ്റ്റംസ് കേസിലെ പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്സല് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പത്, 13, 14 പ്രതികളാണിവര്‍. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 60 ദിനങ്ങള്‍ പിന്നിട്ടപ്പോഴാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ.ടി. റമീസിന് ജാമ്യം ലഭിച്ചു. കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യകോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും റമീസ് പ്രതിയായതിനാല്‍ പുറത്തിറങ്ങാനാകില്ല.
അതേസമയം റമീസിന്റെ ജാമ്യത്തെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തിട്ടില്ല. ഈ ഘട്ടത്തില്‍ റമീസിന് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കില്ലെന്നാണ് കസ്റ്റംസ് അറിയിച്ചത്.
രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയില്‍ കെട്ടിവയ്ക്കണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ ഹാജരായി ഒപ്പിടണമെന്നും കോടതി ഉത്തരവിട്ടു.
ഏഴ് ദിവസത്തിനകം പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണം എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായി 61-ാം ദിവസമാണ് റമീസിന് ജാമ്യം ലഭിക്കുന്നത്.