ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാമെന്ന് ഉത്തരവ്

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ആന്തൂര്‍ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റിന് അനുമതി നല്‍കാമെന്ന്ഉത്തരവ്. തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ്ഉത്തരവ്. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തണം. ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ഉടന്‍ നല്‍കാനും സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അനുമതി ലഭിക്കാത്തിനെ തുടര്‍ന്നാണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്.

ചട്ടലംഘനങ്ങള്‍ പരിഹരിച്ച ഉടന്‍ തന്നെ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ്തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. ചട്ടലംഘനങ്ങള്‍ ഉണ്ടായിരുന്നു. അത് പരിഹരിച്ചു. കുടുംബം ഇതുവരെ അപേക്ഷ നല്‍കിയില്ല. അപേക്ഷ നല്‍കിയ അന്നു തന്നെ സെക്രട്ടറി കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തി പരിശോധന നടത്തും. അന്നു തന്നെ അനുമതി നല്‍കാമെന്ന് നേരത്തെ സെക്രട്ടറി പ്രതികരിക്കുകയും ചെയ്തിരുന്നു

ബാല്‍ക്കണിയിലെ വിസ്താരം കുറയ്ക്കണം. കെട്ടിടത്തിന്റെ ചെരിവ് പരിഹരിക്കണം എന്ന നേരത്തെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ നിലവില്‍ പരിഹരിച്ചിട്ടുണ്ട്.

സമീപത്ത് വലിയ വിസ്താരത്തില്‍ നിര്‍മ്മിച്ച വാട്ടര്‍ടാങ്ക് ചട്ടലംഘനമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ചട്ടലംഘനത്തില്‍ നിന്ന് വാട്ടര്‍ടാങ്കിനെ ഒഴിവാക്കണമെന്ന് വീട്ടുകാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനമായിട്ടില്ല. ഈ വിഷയം കൂടി പരിഹിരിച്ചാല്‍ കെട്ടിടത്തിന് അനുമതി ലഭിക്കും.

Related posts

Leave a Comment