കൊച്ചി: നെട്ടൂരില്‍ കഞ്ചാവ് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെട്ടേറ്റ 19വയസുകാരന് മരിച്ചു. നെട്ടൂര്‍ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിലെ വെളിപ്പറമ്ബില്‍ വീട്ടില്‍ ഫഹദ് ഹുസൈന് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പോളിടെക്ക്നിക്ക് വിദ്യാര്‍ത്ഥിയായിരുന്നു. ലഹരി സംഘങ്ങളുടെ കേന്ദ്രമാണ് ദേശീയ പാതയില്‍ നെട്ടൂര്‍ പാലത്തിനോട് ചേര്‍ന്നയിടം. ഇവിടെ വച്ചാണ് നേരത്തെ ഉണ്ടായ പൊലീസ് കേസിന്റെ പേരില്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ നടന്നത്.കൈത്തണ്ടയില്‍ വെട്ടേറ്റഫഹദ് ദേശിയ പാത മുറിച്ചു കടന്ന് ഓടിയെങ്കിലും പാതിവഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .നേരത്തെ ഒരു വനിത മുഖ്യപ്രതിയായ കഞ്ചാവ് കേസ് പനങ്ങാട് പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് കഴിഞ്ഞദിവസവും ഏറ്റുമുട്ടിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫോറന്‍സിക് വിഭാഗമെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം. പനങ്ങാട് സിഐയുടെ ചുമതലയുള്ള അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത് .
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...