സ്വപ്ന സുരേഷിന് 2018ല്‍ മന്ത്രി പുത്രന്‍ വിരുന്നൊരുക്കി; ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരു മന്ത്രി പുത്രന്‍ കൂടി കുരുക്കില്‍. കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് മന്ത്രി പുത്രന്‍ വിരുന്നൊരുക്കിയതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. മന്ത്രി പുത്രന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് സ്വപ്‌നയാണ്. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയത്. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിരുന്നിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടുകയാണ്.

2018ല്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രി പുത്രന്റെ വിരുന്ന്. മറ്റൊരു സിപിഐഎം നേതാവിന്റെ മകനും വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രി പുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വീഡിയോ ദൃശ്യങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചു.

വിരുന്നിന് പിന്നാലെയാണ് ലൈഫ് മിഷന്‍ കരാറില്‍ മന്ത്രി പുത്രന്‍ ഇടനിലക്കാരനായതെന്നും സൂചനയുണ്ട്. കേന്ദ്ര ഏജന്‍സികള്‍ മന്ത്രി പുത്രനേയും ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Related posts

Leave a Comment