കോതമംഗലം: ഓരോ മനുഷ്യരും സാക്ഷരരാകേണ്ടതിെന്റ ആവശ്യകത വിളിച്ചോതി വീണ്ടുമൊരു സാക്ഷരത ദിനം ആചരിക്കുേമ്ബാള്, അക്ഷരവെളിച്ചം തെളിക്കാന്‍ നാന്ദി കുറിച്ചതിെന്റ നിര്‍വൃതിയിലാണ് പോത്താനിക്കാട്.
ഇന്ത്യയിലെ ആദ്യസമ്ബൂര്ണ സാക്ഷരത ഗ്രാമമാണിത്. നിരക്ഷരതയെ തുടച്ചുനീക്കാന്‍ ഒരു ഗ്രാമം ഒന്നായി ശ്രമിച്ചതിെന്റ ഓര്മ നിലനിര്‍ത്തി പോത്താനിക്കാട് ബസ് സ്റ്റാന്‍ഡില്‍ സാക്ഷരത സ്തൂപവും നിലകൊള്ളുന്നു.
1990 മാര്‍ച്ച് 17ന് പോത്താനിക്കാട് ചേര്‍ന്ന സമ്മേളനത്തില്‍ ഹൈകോടതി ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണനാണ് സമ്ബൂര്‍ണ സാക്ഷരത നേടിയ വിവരം പ്രഖ്യാപിച്ചത്. ഇതിെന്റ തുടര്‍ച്ചയായാണ് സംസ്ഥാനത്ത് സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗമായത്.
നിരക്ഷരായി ഉണ്ടായിരുന്ന 487 പേരെ സാക്ഷരരാക്കാന്‍ 1989 മേയ് 21ന് ആരംഭിച്ച യജ്ഞമാണ് ഒരു ഗ്രാമത്തെ മുഴുവന്‍ സാക്ഷരരാക്കി മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പൈലി ചെയര്‍മാനായി സാക്ഷരത സമിതി, നിരക്ഷരെ ക്ലാസിലെത്തിക്കാന്‍ കലാജാഥ, സിനിമ പ്രദര്‍ശനം, കണ്ണ് പരിശോധന ക്യാമ്ബ് തുടങ്ങിയവ സംഘടിപ്പിച്ചു.
ഒരു മാസത്തെ കഠിനപ്രയത്നത്തിലൂടെ പഠിതാക്കള്‍ സ്വയം പേരെഴുതി ഒപ്പിടുന്നതിനും പൊതുവിജ്ഞാനം ആര്‍ജിക്കുകയും ചെയ്തു. 1989 ജൂണ്‍ 26 ജില്ല കലക്ടര്‍ ‘പോത്താനിക്കാട് പഞ്ചായത്ത് ഇന്ത്യയിലെ ആദ്യസമ്ബൂര്ണ സാക്ഷരത കൈവരിച്ച ഗ്രാമം’ എന്ന് സാക്ഷ്യപ്പെടുത്തി.
ഇതിനെ ചിലര്‍ ചോദ്യംചെയ്തതിനെ തുടര്‍ന്ന് വീണ്ടും പഠിതാക്കളെ പരീക്ഷക്ക് വിധേയമാക്കി പ്രഖ്യാപനം അംഗീകരിക്കുകയായിരുന്നു. സമ്ബൂര്‍ണ സാക്ഷരതക്ക് നിത്യസ്മാരകം വേണമെന്ന ചെയര്മാെന്റ താല്പര്യമാണ് ഭൂഗോളത്തിനു മുകളില്‍ മലയാള അക്ഷരങ്ങളിലേക്ക് വെളിച്ചം തെളിച്ചുനില്ക്കുന്ന തൊഴിലാളി സ്ത്രീയുടെ ശില്പം.