പത്തനംതിട്ട: ആംബുലന്‍സില്‍ പീഡനത്തിനിരയായ കോവിഡ് രോഗിയായ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനാകാതെ പോലീസ്. പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണെന്ന് പൊലീസ് പറഞ്ഞു. കൗണ്‍സിലിംഗിന് സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചു. പെണ്‍കുട്ടി സാധാരണ നിലയിലേക്ക് എത്താന്‍ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
അതേസമയം,സ്ത്രീകള്‍ക്കെതിരായ അതിക്രമം പൊറുക്കാനാവില്ലെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.അതിക്രമം ആരോഗ്യവകുപ്പില്‍ സംഭവിച്ചാല്‍ അത്തരക്കാര്‍ സര്‍വീസില്‍ കാണില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. അടിയന്തര സ്വഭാവം ഉള്ളത് അല്ലാത്ത രോഗികളെ ഇനി രാത്രിയില്‍ ആശുപത്രിയിലേക്ക് മാറ്റില്ലെന്നും മന്ത്രി പറഞ്ഞു.സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ജീവനക്കാരെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കും. ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച കൊവിഡ് രോഗിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും സര്‍ക്കാര്‍ സഹായിക്കും. ആവശ്യമെങ്കില്‍ പഠനം പൂര്‍ത്തിയാക്കാനും സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു