തായ്പെ: ( 04.09.2020) ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനം രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്ത്തിയെന്ന അവകാശവാദവുമായി തായ്വാന് ട്വിറ്റര്‍ ഉപയോക്താക്കള്‍. തായ്വാന് കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ ശേഷം വിയറ്റ്നാമിന്റെ അതിര്‍ത്തിയില്‍ തെക്കന്‍ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്സിയില്‍ വിമാനം തകര്‍ന്നു വീണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.
തകര്‍ന്ന യുദ്ധവിമാനത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒന്നിലധികം വീഡിയോകളില്‍ പുക കൊണ്ട് മൂടിയ ഒരു ജെറ്റ് വിമാനത്തെ കാണാം. ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ളതാണ് വിഡിയോ എന്നും കാണാം.
അതേസമയം പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സാങ്കേതിക തകരാര്‍ കാരണം വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു
#最新消息,侵擾飛越台海和南海的中共解放軍蘇愷35戰機廣西墜毀飛行員重傷 有視頻為證 pic.twitter.com/N3SEDsnl2E
— Amy Cheng (@Taihoku1895) September 4, 2020