തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അന്വേഷണം പ്രഖ്യാപിച്ചത്. . അന്വേഷണത്തിന് റിട്ട. ജഡ്ജിയുടെ സേവനം ഹൈക്കോടതിയോട് ആവശ്യപ്പെടും. കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറി.
ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതിനാല്‍ വകുപ്പ് തല നടപടി ഇന്നോ നാളെയൊ ഉണ്ടാകും. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതും മര്‍ദിച്ചതും കെ.ബി. വേണുഗോപാലിെന്റ അറിവോടെയാണെന്ന് എസ്.ഐ മൊഴി നല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.