തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി മാധ്യമപ്രവര്ത്തകന് അനില്‍ നമ്ബ്യാര്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യംചെയ്യല്‍.
ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേ ദിവസം ഉച്ചയ്ക്ക് സ്വപ്നാ സുരേഷും അനില്‍ നമ്ബ്യാരും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ട്. സ്വപ്നയും അനില്‍ നമ്ബ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യല്‍.
മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെയും കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്തതായി അരുണ്‍ വെളിപ്പെടുത്തിയിരുന്നു.