പിണറായിയുടെ ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു തുടങ്ങിയെന്ന് എകെ ആന്റണി

തിരുവനന്തപുരം: കേരളം 2021 ല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഊ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി.

കേരളത്തില്‍ പിണറായിയുടെ ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചുതുടങ്ങിയെന്ന് എകെ ആന്റണി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും എകെ ആന്റണി പറഞ്ഞു. കൊല്ലം ഡിസിസി ഓറഫീസ് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു എകെ ആന്റണി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിളങ്ങുന്ന വിജയം നേടാന്‍ കഴിയണമെന്ന് എകെ ആന്റണി നിര്‍ദേശിച്ചു. എന്നാല്‍ ഇത്തരമൊരു വിജയം കൈവരിക്കുന്നതിനായി വാര്‍ഡ് തലം മുതല്‍ പാര്‍ട്ടിയില്‍ ഐക്യവും അച്ചടക്കവും വേണം. നിലവില്‍ പാര്‍ട്ടിയില്‍ നിന്നുപോകുന്ന തര്‍ക്കങ്ങള്‍ നീണ്ടുപോകുന്നത് നല്ലതിനല്ല. അത് അത്യാവശ്യമായി പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആന്റണി പറഞ്ഞു.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിവരികയാണ്. ഇത് സംബന്ധിച്ച്‌ ആരോഗ്യ വിദഗ്ധരുമായി ഇന്നാണ് ചര്‍ച്ച നടത്തുന്നത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ചായിരിക്കുും ആലോചനകള്‍.

ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. നവംബര്‍ മാസത്തില്‍ പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരേണ്ടതായുണ്ട്. രണ്ടാഴ്ച്ചക്കുള്ളില്‍ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ചേരും.

Related posts

Leave a Comment