ചുവപ്പില്‍ തിളങ്ങി കൂടുതല്‍ സുന്ദരിയായി നവ്യ നായര്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബാലാമണിയായി മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയാകാന് നവ്യയ്ക്ക് സാധിച്ചു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി വീണ്ടും അഭിനയ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്. വി.കെ. പ്രകാശ് ചിത്രം സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാന്‍ പോകുന്നത്. തനി നാട്ടിന്പുറത്തുകാരി പെണ്‍കുട്ടിയായി നവ്യ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Related posts
-
പെണ്‍സുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരന് കൊല്ലപ്പെട്ട സംഭവം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പെണ്‍സുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍ (19) ആണു മരിച്ചത്. സംഭവത്തില്‍... -
എഡിജിപി എം.ആര് അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചു; കവടിയാറില്‍ ഫ്ലാറ്റ് വാങ്ങി മറിച്ചുവിറ്റു, സോളാര്‍ കേസ് അട്ടിമറിച്ചു; പി.വി അൻവര്‍
മലപ്പുറം: എഡിജിപി എം.ആര് അജിത് കുമാറിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഇടത് എംഎല്‍എ. പി.വി അന്‍വര്‍. അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും... -
അന്ന സെബാസ്റ്റിന് കുഴഞ്ഞുവീണ് മരിച്ച സംഭവം ; ഇവൈ കമ്ബനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇ- മെയില്‍
കൊച്ചി: കടുത്ത ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഇവൈ കമ്ബനിയെ പ്രതിരോധത്തിലാക്കി...