മൃതദേഹം സംസ്‌കരിക്കാതെ തുടരുന്ന പ്രതിഷേധം; മത്തായിയുടെ മരണത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും

പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മരണത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ തീരുമാനം.
ഇത് സംബന്ധിച്ച്‌ പോലീസിന് നിയമോപദേശം ലഭിച്ചു. കേസില്‍ വനംവകുപ്പ് ജീവനക്കാരെ പ്രതി ചേര്‍ക്കും. കഴിഞ്ഞ മാസം 28നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസിനെ സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് ഇന്ന് കോടതിയില്‍ നല്‍കുമെന്നാണ് വിവരം. മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

മരണം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധം തുടരുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം.

Related posts

Leave a Comment