ഡല്‍ഹി: രാജ്യത്തെ സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി. വിദ്യാര്‍ഥികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
സ്കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 2015-ല്‍ ഡല്‍ഹി ഹൈക്കോടതി എഫ്എസ്എസ്എഐയോട് നിര്‍ദേശിച്ചിരുന്നു. സ്കൂളുകളില്‍ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ അധികൃതര്‍ അറിയിച്ചിരുന്നു.