കരിപ്പൂരില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ നിരീക്ഷണത്തില്‍ നില്‍ക്കണം

മലപ്പുറം> കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ നില്‍ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന പറഞ്ഞു. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.

രക്ഷാപ്രവര്ത്തനങ്ങളില് ഏര്പ്പെട്ടവര് എല്ലാവരും മുന്കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റൈനില് പ്രവേശിക്കേണ്ടതാണെന്ന് ആരോഗ്വ്രകുപ്പും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എല്ലാവരുടേയും പരിശോധനകള് നടത്തുന്നതാണ്. . രക്ഷാദൗത്യത്തില് പങ്കെടുത്തവര് ഇന്ന് തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ദിശ 1056, 0471 2552056 എന്ന നമ്ബരിലേക്കോ മലപ്പുറം, കോഴിക്കോട് ജില്ലാ കണ്ട്രോള് റൂം നമ്ബരിലേക്കോ (മലപ്പുറം: 0483 2733251, 2733252, 2733253, കോഴിക്കോട്: 0495 2376063, 2371471, 2373901) ബന്ധപ്പെട്ട് പേര്, മേല്വിലാസം, ഫോണ് നമ്ബര് എന്നിവ നല്കേണ്ടതാണ്.

എത്രയും വേഗം ഇവരുടെ ലൈന് ലിസ്റ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് മേല്നടപടി സ്വീകരിക്കുന്നതാണ്. ആര്ക്കെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

Related posts

Leave a Comment