ഭോജ്പുരി സിനിമ നടി അനുപമ പഥക്കിനെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വിഡിയോ

ഭോജ്പുരി സിനിമ നടി അനുപമ പഥക്കിനെ (40) മുംബൈ ദാഹിസറിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ നടി ഞായറാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ടിവി ഷോകളിലൂടെ സിനിമയിലെത്തിയ താരം സിനിമയില്‍ സജീവമാകുന്നതിനു വേണ്ടി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സമൂഹമാധ്യമത്തില്‍ ഒരു വിഡിയോ പങ്കുവച്ചിരുന്നു.

നടിയുടെ ഫ്ലാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കു കാരണമായി പറയുന്നത്. മനീഷ് ഝാ എന്നയാളെക്കുറിച്ച്‌ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
മേയില്‍ ഇയാള്‍ തന്റെ ഇരുചക്ര വാഹനം വാങ്ങിയതാനും തിരികെ നല്‍കാന്‍ വിസമ്മതിച്ചതായും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Related posts

Leave a Comment