മാവൂര്‍: ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏതാനും വീടുകള്‍ പകുതിയിലേറെ മുങ്ങി. നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മാവൂര്‍ കച്ചേരിക്കുന്നില്‍ അഞ്ച് വീടുകളിലാണ് വെള്ളം കയറിയത്. ഒരു കുടുംബത്തെ മാവൂര്‍ ജി.എം.യു.പി സ്കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറിപ്പാര്‍പ്പിച്ചു. മറ്റ് നാല് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി.
ചാലിയാര്‍ കരകവിഞ്ഞ് മാവൂര്‍ കച്ചേരിക്കുന്നില്‍ വെള്ളത്തില്‍ മുങ്ങിയ വീടുകള്‍.
ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്ബില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാവൂരിെന്റ വിവിധഭാഗങ്ങളില്‍ കുടുംബങ്ങള്‍ വീട് ഒഴിയാനുള്ള ഒരുക്കത്തിലാണ്.
മാവൂരില്‍ പൈപ്പ്ലൈന് റോഡ്, മണന്തലകടവ് റോഡ്, കല്‍പ്പള്ളി- ആയംകുളം റോഡ്, തെങ്ങിലക്കടവ് – ആയംകുളം റോഡ്, തെങ്ങിലക്കടവ്- കണ്ണി പറമ്ബ് റോഡ് തുടങ്ങിയവ വെള്ളത്തിനടിയിലായിട്ടുണ്ട്. കോവിഡ് ഭീഷണിക്കിടയില്‍ മാവൂരില്‍ വെള്ളപ്പൊക്കവും ദുരിതം വിതക്കുകയാണ്.
മാവൂര്‍ തെങ്ങിലക്കടവില്‍ വെള്ളം കയറിയ കട