വനം വകുപ്പ് ഉദ്യോഗസ്ഥരുടെ 12 വീഴ്ച്ചകള്‍ അക്കമിട്ടുനിരത്തി പൊലീസ് റിപ്പോര്‍ട്ട്; സസ്‌പെന്‍ഡ് ചെയ്‌തേക്കും

പത്തനംതിട്ട: പത്തനംതിട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ 12 വീഴ്ച്ചകള്‍ അക്കമിട്ടുനിരത്തിയ റിപ്പോര്‍ട്ട് അന്വേഷണ സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. സ്ഥലം മാറ്റത്തിനപ്പുറം കുറ്റാരോപിതര്‍ക്കെതിരെ കൂടുതല്‍ നടപടി വന്നേക്കും. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.

കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. മത്തായിയുടെ സുഹൃത്തെന്ന അവകാശപ്പെട്ട് വനം ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായി മൊഴിനല്‍കിയ അരുണിന്റെയും മൊഴിയെടുത്തു.
ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. മത്തായിയെ രക്ഷിക്കാന്‍ അവസരമുണ്ടായിരുന്നു എന്നിരിക്കെ വനപാലകര്‍ അതിന് ശ്രമിച്ചില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അതേസമയം വനംവകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് എങ്ങുമെത്തിയിട്ടില്ല. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. ആര്‍.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെയാണ് ജില്ലാപൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഉള്‍ള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരുടെയും വീഴ്ച വെളിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്.

Related posts

Leave a Comment