സ്വര്‍ണക്കടത്ത്: കെ.ടി റമീസുമായി തിരുവനന്തപുരത്ത് എന്‍.ഐ.എ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: അന്തരാഷ്ട്ര വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ കെ.ടി റമീസുമായി തിരുവനന്തപുരത്ത് എന്‍.ഐ. എ.യുടെ തെളിവെടുപ്പ് നടത്തി . മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിനു സമീപത്തെ ഫ്ലാറ്റിലടക്കം നഗരത്തില്‍ ആറിടത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.അതേസമയം, ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിന് ബാങ്കില്‍ ലോക്കര്‍ തുറക്കാന്‍ സഹായം നല്‍കിയതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴിക്ക് പിന്നാലെയാണ് റമീസുമായി എന്‍.ഐ.എയുടെ തെളിവെടുപ്പ്. ശിവശങ്കറിന്‍റെ സെക്രട്ടറിയേറ്റിനു സമീപത്തെ ഫ്ലാറ്റ്, കോവളത്തെ ഒരു ഹോട്ടല്‍, സന്ദീപ് നായരുടെ വീട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ എത്തിയാണ് തെളിവെടുപ്പ് നടത്തിയത്.

Related posts

Leave a Comment