സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ അനുമതി; ഫീസ് 625 രൂപ

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തു സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 625 രൂപയാണു ഫീസ്. അണുബാധ നിയന്ത്രണ മാര്‍ഗരേഖയും മെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവുമുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്താം.

സ്വകാര്യ മേഖലയില്‍ കൂടുതല്‍ പരിശോധന അനുവദിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചിരുന്നു. നേരത്തെ എന്‍ബിഎച്ച്‌ അംഗീകാരമുള്ള ആശുപത്രികള്‍ക്കും എന്‍എബിഎല്‍ അനുമതിയുള്ള ലാബുകള്‍ക്കും മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്.

Related posts

Leave a Comment