ബാലഭാസ്കറിന്‍റെ അപകട മരണത്തില്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍

ബാലഭാസ്കറിന്‍റെ അപകട മരണത്തില്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍. അപകട സമയം ബാലഭാസ്കര്‍ ഉറങ്ങുകയായിരുന്നു എന്ന് തന്നോട് പറഞ്ഞിരുന്നതായി ഡോക്ടര്‍ ഫൈസല്‍ റഷീദ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബാലഭാസ്കറെ പ്രവേശിച്ചപ്പോള്‍ ചികിത്സിച്ചത് ഡോക്ടര്‍ ഫൈസലായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്കറെ ആദ്യം പ്രവേശിപ്പിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു. ഇന്‍റേണ്‍ഷിപ്പിന്‍റെ ഭാഗമായി അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഡോക്ടര്‍ ഫൈസലായിരുന്നു.

വാഹനമോടിച്ചത് ആരെന്ന് പറഞ്ഞില്ല. അപകട ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് ബാലഭാസ്കര്‍ പറഞ്ഞു.

ബാലഭാസ്കറിന്‍റെ കേസന്വേഷിച്ച ആരും തന്‍റെ മൊഴിയെടുത്തിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്‍റെ വാദം പൊളിക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

Related posts

Leave a Comment