എന്റെ ലോകം; അന്ന് അല്ലിക്ക് രണ്ട് വയസ് മാത്രമെന്ന് സുപ്രിയ

സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പഴയകാല ഓര്‍മകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട് നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. ഇക്കുറി മകള്‍ അലംകൃതയ്ക്കും പൃഥ്വിരാജിനും ഒപ്പമുള്ള ഒരു പഴയകാല ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. എന്റെ ലോകം എന്നും, ഈ ചിത്രമെടുക്കുമ്ബോള്‍ അല്ലിക്ക് രണ്ട് വയസായിരുന്നു പ്രായം എന്നും പോസ്റ്റിനൊപ്പം സുപ്രിയ കുറിക്കുന്നു.

https://www.instagram.com/p/CDOvN3pJLlI/?utm_source=ig_web_button_share_sheet

അടുത്തിടെ അല്ലിയുടെ കോവിഡ് നോട്ട് സുപ്രിയ പങ്കുവച്ചിരുന്നു. കോവിഡും തുടര്‍ന്നുള്ള അടച്ചുപൂട്ടലും എല്ലാവരേയും വീടിനുള്ളിലാക്കിയപ്പോള്‍ സ്കൂളുകള്‍ ഓണ്‍ലൈനായി. മുതിര്‍ന്നവരെക്കാള്‍ ഒരുപക്ഷെ ഈ വീട്ടിലിരിപ്പ് ഏറ്റവുമധികം ബാധിച്ചിട്ടുണ്ടാകുക കുട്ടികളെയാണ്. ഈ സാഹചര്യത്തിലാണ് അല്ലി കോവിഡിനെ കുറിച്ച്‌ എഴുതിയിരിക്കുന്ന ഒരു കുറിപ്പ് സുപ്രിയയുടെ ശ്രദ്ധയില്‍ പെട്ടതും സുപ്രിയ അതിന്റെ ചിത്രം പങ്കുവച്ചതും.

“അല്ലിയുടെ നോട്ട് ബുക്കുകള്‍ വെറുതേ മറിച്ചു നോക്കുമ്ബോഴാണ് അവളുടെ ഈ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാര്‍ച്ച്‌ മാസം മുതല്‍ വീടിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളില്‍ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും കളിസ്ഥലങ്ങളില്‍ നിന്നുമൊക്കെയാണ് അവര്‍ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോള്‍ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതില്‍ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”

https://www.instagram.com/p/CDDTU1jprdZ/?utm_source=ig_web_button_share_sheet

സുപ്രിയ പങ്കുവച്ച അഞ്ച് വയസുകാരി മകളുടെ നോട്ട് ബുക്കിലെ കുറിപ്പില്‍ നിറയെ വീണ്ടും ജീവിതം സാധാരണ നിലയിലാകുന്ന പ്രതീക്ഷകളായിരുന്നു.

Related posts

Leave a Comment