സിബിഐ അന്വേഷണം സത്യങ്ങള്‍ വെളിച്ചത്ത് എത്തിക്കും; ബാലഭാസ്കറിന്‍റെ അച്ഛന്‍

മകന്റെ മരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ സിബിഐ അന്വേഷണത്തിലൂടെ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ബാലഭാസ്കറിന്റെ അച്ഛന്‍ കെ സി ഉണ്ണി. സ്വര്‍ണക്കടത്തുകേസിലെ ചില പ്രതികള്‍ക്ക് ബാലഭാസ്കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ബാലഭാസ്കറിന്റെ മരണം അപകടമല്ലെന്നും കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.

ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ട് കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
കേസ് സിബിഐ തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎക്ക് പുറമെ സിബിഐക്കും ഇടപെടാനുള്ള അവസരം ഈ കേസിലൂടെ കിട്ടിയിരിക്കുകയാണ്‌. അപകടത്തിന് പിന്നില്‍ ദുരൂഹതയില്ലേന്ന ക്രൈംബ്രാഞ്ച് നിഗമനം ബാലഭാസ്‌കറിന്റെ അച്ഛന്‍ ഇപ്പോഴും അംഗീകരിക്കുന്നില്ല.

Related posts

Leave a Comment