റോഡരികില്‍​ യുവാവിന്​ ധനകാര്യ സ്ഥാപന ഉടമയുടെ മര്‍ദനം

തിരുവനന്തപുരം: കുളത്തൂരില്‍ റോഡരികില്‍ യുവാവിന് ക്രൂര​ മര്‍ദനം. പൊഴിയൂര്‍ സ്വദേശി അജിനിനെയാണ്​ ധനകാര്യ സ്ഥാപന ഉടമയായ ജയചന്ദ്ര​ന്‍ മര്‍ദിച്ചത്. ഇവര്‍ തമ്മിലുണ്ടായ സാമ്ബത്തിക ഇടപാടാണ്​ മര്‍ദനത്തിന്​ കാരണമെന്ന്​ കരുതുന്നു. അജിനിനെ ജയചന്ദ്രന്‍ വടി ഉപയോഗിച്ച്‌​ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍​ പുറത്തുവന്നു​. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിത് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡ‍ന്‍റ്​ ബെല്‍സിയുടെ ഭര്‍ത്താവാണ്​ ജയചന്ദ്രന്‍.

ബെല്‍സി അംഗമായ ​’േപള്‍’ എന്ന നിക്ഷേപ പദ്ധതിയിലേക്ക്​ ജയചന്ദ്രന്‍ അജിനില്‍ നിന്ന്​ പണം വാങ്ങിയിരുന്നുവെന്നും പണം ലഭിക്കാതായതോടെ തിരികെ ചോദിച്ചതാണ്​ ജയചന്ദ്രനെ പ്രകോപിപ്പിച്ചതെന്നുമാണ്​​ ആരോപണം.​ രോഷാകുലനായ ജയചന്ദ്രന്‍ അജിനി​​െന്‍റ മുട്ടിന്​ താഴെ​ മര്‍ദിക്കുന്നതും കാലില്‍ നിന്ന്​ രക്തം ഒഴുകുന്നതുമായ രംഗം​ സമീപത്തുണ്ടായിരുന്ന നാട്ടുകരിലാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇതാണ്​​ പുറത്തായത്​. നേരത്തേയും അജിനിന്​ ജയച​ന്ദ്രനില്‍ നിന്ന്​ മര്‍ദനമേറ്റിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്​.

അജിനിന്​ പണം നല്‍കാനില്ലെന്നും മദ്യപിച്ച്‌​ വീട്ടില്‍ എത്തി നിരന്തരം ശല്യം ചെയ്യുന്ന ആളാണെന്നും​ ബെല്‍സി പറഞ്ഞു.​ അത്തരത്തില്‍ കതകിന്​ മുട്ടുകയും മറ്റും ചെയ്​തതിനാലാണ്​ ഭര്‍ത്താവ്​ മര്‍ദിച്ചതെന്നും അ​വര്‍ പറഞ്ഞു.

Related posts

Leave a Comment